Tuesday 7 August 2012

വീഡിയോ എഡിറ്റിംഗ്


ഒരുപാട് അനന്തര സാധ്യതകള്‍ ഉള്ള ഒരു പ്രൊഫഷന്‍ ആണ് വീഡിയോ എഡിറ്റിംഗ്.
ഹാന്റി കാമറകളുടെ ഇക്കാലത്ത് അത്യാവശ്യം വീഡിയോ എഡിറ്റിംഗ് അറിയാമെങ്കില്‍ നമ്മുടെ വീട്ടില്‍ നടക്കുന്ന ബര്‍ത്ത് ഡേ പോലുള്ള ഫങ്ഷനും മറ്റും സ്റ്റുഡിയോയിലെക്ക് ഓടേണ്ട കാര്യമില്ല.
ഇതിനുള്ള ബേസിക് സോഫ്റ്റ്‌വെയര്‍ നമ്മുടെ വിന്‍ഡോസില്‍ തന്നെയുണ്ട്.
അതെ വിന്‍ഡോസ്‌ മൂവി മേക്കെര്‍ തന്നെ.
മൂവി മേകേര്‍ ഓപ്പണ്‍ ചെയ്ത് താഴെ കാണിച്ചിരിക്കുന്നത് പോലെ
നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള വീഡിയോ ക്ലിപ്പുകള്‍ ഇമ്പോര്‍ട്ട് ചെയ്യുക.
അതിനു ശേഷം വിന്‍ഡോയുടെ താഴെയുള്ള വലിയ കോളങ്ങളിലേക്ക്
സീന്‍ ബൈ സീന്‍ ആയി ഡ്രാഗ് ചെയ്തിടുക.
അപ്പൊ വലിയ കോളങ്ങല്‍ക്കിടയിലുള്ള ചെറിയ കോളങ്ങള്‍ എന്തിനാണെന്ന് നിങ്ങള്‍ക്കൊരു സംശയം
അത് ട്രാന്‍സലേഷന്‍ എഫക്ട്സ് എന്ന പരിപാടിക്കാണ്.
അതിനായി നമുക്ക് ഈ വിന്‍ഡോയുടെ ഇടതു ഭാഗത്ത് കാണുന്ന എഡിറ്റ്‌ മൂവി എന്ന ഓപ്ഷന്‍ ക്ലിക്കാം..
ഇവിടെ വീഡിയോ എഫക്ട്സും, ടൈറ്റില്‍ ഉം മറ്റും എഡിറ്റ്‌ ചെയ്യാന്‍ സാധിക്കും
വീഡിയോയിലുള്ള യഥാര്‍ത്ഥ ശബ്ദത്തിനു പകരം ഗാനങ്ങലോ അല്ലെങ്കില്‍ നിങ്ങളുടെ ഡയലോഗോ ലോഡ്‌ ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.
എല്ലാം കഴിഞ്ഞെങ്കില്‍ ഫിനിഷ്‌ മൂവി എന്ന ടാബ് സെലക്ട്‌ ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്തോളൂ...
ഇനി വിന്‍ഡോസ്‌ മൂവി മേക്കെര്‍ അത്ര പോര എന്ന് തോന്നുന്നുണ്ടെങ്കില്‍ വില കൊടുത്തു വാങ്ങാവുന്ന എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍ ഒരുപാടുണ്ട്.
അടുത്ത കാലം വരെ മലയാളം സിനിമകള്‍ എഡിറ്റു ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പിനാക്കിള്‍ എന്ന സോഫ്റ്റ്‌വെയറിന്റെ ട്രെയില്‍ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്
ഇതാ ഇവിടെ
ഡൌണ്‍ലോഡ് ചെയ്യും മുന്‍പ് ഒരു ജി.ബി യോളം സ്ഥലം നിങ്ങളുടെ സിസ്റെത്തില്‍ ഒഴിവ് ഉണ്ടുന്നു ഉറപ്പു വരുത്തുക.
എഫ്.സി.പി. പോലുള്ള നൂതനമായ സോഫ്റ്റ്‌വെയറുകള്‍ വിപണിയിലുന്ടെന്കിലും നമ്മുടെ വിന്‍ഡോസിന്റെ പ്ലാട്ഫോമില്‍ അവ പ്രവര്‍ത്തിക്കുകയില്ല.
ഏതായാലും വീഡിയോ എഡിറ്റിംഗ് ഒന്ന് പരീഷിച്ചു നോക്കൂ.
മൂവി എഡിറ്റ്‌ ചെയ്യുമ്പോള്‍ പ്രയോജനപ്പെട്ടേക്കാവുന്ന ചില സോഫ്റ്റ്‌വെയര്‍ ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
MP3 CUTTER
FORMAT CONVERTER
മൂവി ഫോര്‍മാറ്റ്‌ മാറ്റാനും പാട്ടുകളുടെ ചില ഭാഗങ്ങള്‍ മാത്രം കട്ട്‌ ചെയ്തെടുക്കാനും ഈ പ്രോഗ്രാമുകള്‍ ഉപകരിക്കും..

No comments:

Post a Comment